വിസ്മയിപ്പിക്കുന്ന ലോകകാഴ്ചകള്‍...
കേരളത്തിന്റെ പതിനാറാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേള കഴിഞ്ഞു ഒരു മാസം
കഴിഞ്ഞിരിക്കുന്നു;ചലച്ചിത്ര മേളയില്‍ കണ്ട മിക്ക ചിത്രങ്ങളും ഇതിനകം
പേരുകള്‍ പോലും ഓര്‍മയില്ലാത്ത വിധം മറവിയിലേക്ക് ആഴ്ന്നു
പോയിരിക്കുന്നു.എന്നാല്‍ ചില ചിത്രങ്ങള്‍ അവയിലെ ചില ഫ്രെയിമുകള്‍ ചില
കഥാപാത്രങ്ങള്‍ ഇടയ്ക്കിടെ ഓര്‍മയിലേക്ക്...ജീവിതത്തിലേക്കു കടന്നു
വന്നുകൊണ്ടിരിക്കുന്നു.
ഈ മേളയില്‍ കണ്ട ചില ചിത്രങ്ങള്‍ ചില ലോകകാഴ്ചകള്‍...

ഇപ്പോഴും ഓര്‍മയിലേക്കിടക്കിടെ
കടന്നു വരുന്ന...ഈ ചിത്രങ്ങളെകുറിച്ചുള്ള കുറച്ചു കാര്യങ്ങള്‍ ഇവിടെ
കുറിക്കട്ടെ...
1. ചിലിയില്‍ നിന്നും വന്ന "പാഠപുസ്തകം"
ഈ മേളയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മിക്കവയും ലാറ്റിനമേരിക്കന്‍ ചിത്രങ്ങളായിരുന്നു.തിളച്ചു മറിയുന്ന ലാറ്റിനമേരിക്കയില്‍ നിന്നും വന്ന ഈ ചിത്രങ്ങളെല്ലാം സ്വാഭാവികമായും അവിടുത്തെ സാമൂഹ്യ ചലനങ്ങളുടെ നേര്‍പകര്‍പ്പുകള്‍ തന്നെയായിരുന്നു.
ഇത്തവണത്തെ ചലച്ചിത്രമേളയില്‍ പ്രേക്ഷകര്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്ത പാബ്ലോ പെരില്മാന്റെ പെയിന്റിംഗ് ലെസ്സന്‍സ് എന്ന ചിത്രവും അതിലെ കഥാപാത്രങ്ങളും പെയിന്റിങ്ങിന് സമാനമായ അതിലെ ഫ്രെയിമുകളും ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഞാനുമായി കണ്ടുമുട്ടാറുണ്ട്.
1973 ല്‍ പിനോഷയുടെ നേതൃത്വത്തില്‍ നടന്ന പട്ടാള അട്ടിമറിയും വിപ്ലവ നായകന്‍ സാല്‍വഡോര്‍ അലണ്ടയുടെ കൊലപാതകവും ചിലിയെ ഗ്രാമ നാഗര വ്യത്യാസമില്ലാതെ പ്രക്ഷു ബ്ധമാകിയ കാലഘട്ടത്തെ പ്രമേയമാകി "അഡോള്‍ഫ കുവു' രചിച്ച നോവല്‍ ആണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം.
ഫ്ലാഷ് ബാക്ക് രീതി ഉപയോഗിച്ച് മനോഹരമായ ദ്രിശ്യ പരമ്പരകളിലൂടെ, ഓരോ ദ്രിശ്യവും ഓരോ പെയിന്റിങ്ങുകളാണെന്നു പ്രേക്ഷകനെ തോന്നിപ്പിക്കും വിധം ആണ് പെരില്മാന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തെ പരിചയപ്പെടുത്തുന്ന സീനില്‍ കഥ നടക്കുന്ന മനോഹരമായ ചിലിയന്‍ ഗ്രാമത്തെ രണ്ടായി കീറിമുറിച്ചു കൊണ്ട് ഒരു തീവണ്ടി കുതിച്ചു പാഞ്ഞു വരുന്നതാണ് കാണിക്കുന്നത്. സ്വച്ചന്ധമായ ഒരു സമൂഹത്തിലേക്കുള്ള ഏകാധിപതിയുടെ കടന്നു വരവിനെ ബിംബ വല്ക്കരിക്കുകയാണ് അതിമനോഹരമായ ഈ ചലച്ചിത്ര രംഗം കൊണ്ട് പെരില്‍മ്നാന്‍ ചെയ്യുന്നത്.
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാള്‍ ചിത്രകാരന്‍ കൂടിയായ ഒരു കെമിസ്റ്റ് ആണ്.ഇദ്ദേഹം നടത്തുന്ന ഷോപ്പ് സിനിമയിലൂടനിളം നിരഞ്ഞുനില്‍ക്കുന്നുമുണ്ട്.തീവണ്ടി ഗ്രാമത്തെ കീറിമുറിച്ചു കടന്നു വരുമ്പോള്‍ ഇവിടുത്തെ മരുന്നും രാസ പദാര്‍ഥങ്ങളും നിറച്ച കുപ്പികളും മറ്റും തട്ടുകളില്‍ ഇരുന്നു കുലുങ്ങുന്നുണ്ട്...
കമ്മ്യുണിസ്റ്റ്കാര്‍ക്കെതിരെയുള്ള വിരോധവും കമ്മ്യുണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളും ലോകത്ത് എല്ലായിടത്തും ഒരുപോലെ തന്നെയാണ് എന്നത് ഈ സിനിമ കാണിച്ചുതരുന്ന അതിശയിപ്പിക്കുന്ന രംഗങ്ങളാണ്. കമ്മ്യുണിസ്റ്റ്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭാര്യയെ പൊതുസ്വത്തക്കുമെന്നും മക്കളെ റഷ്യയിലേക്ക് കടത്തുമെന്നും ഒക്കെയുള്ള പ്രചാരണങ്ങള്‍ കേരളത്തില്‍ 1957 കാലഘട്ടത്തിലും വിമോചന സമര കാലഘട്ടത്തിലും നാട്ടിന്‍ പുറങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇവ ചിലിയിലും ഇതേപോലെ നാട്ടിന്‍ പുരത്തുകാര്‍ക്കിടയില്‍ പ്രചരിക്കുന്നത് സിനിമ കാണിച്ച്തരുന്നു.
കത്തോലിക്ക സഭയുടെ കമ്മ്യുണിസ്റ്റ് വിരുദ്ധതയാണ് മറ്റൊന്ന്.കേരളമായാലും ചിലിയായാലും ലോകത്തെല്ലയിടത്തും കമ്മ്യുണിസ്റ്കാര്‍ തങ്ങളുടെ മുഖ്യ ശത്രുവാണെന്നുള്ള കത്തോലിക്ക പുരോഹിതരുടെ നിലപാട് ഈ സിനിമയിലും ചര്‍ച്ച ചെയ്യുന്നു.
ചിത്രത്തിലെ നായകനായ ബാലന്‍ ചിത്രകാരനായി ഗ്രാമത്തില്‍ അറിയപ്പെട്ടു തുടങ്ങുമ്പോള്‍ ഒരു ദിവസം ഗ്രാമത്തിലെ ഒരു കടയിലെത്തുന്ന ബാലനെ ഗ്രാമ വാസികള്‍സ്വീകരിക്കുന്നു.അവനെ ക്കൊണ്ട് അവര്‍ പല ചിത്രങ്ങളും വരപ്പിക്കുന്നു.അവന്റെ കഴിവിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.ഈ സമയം കടയിലെത്തുന്ന കത്തോലിക്കാ പുരോഹിതന്‍ ബാലന്റെ ചിത്രകലയിലുള്ള കഴിവുകണ്ട് യേശുവിന്റെ ചിത്രം വരച്ചു തരാന്‍ ആവശ്യപ്പെടുന്നു.യേശുവിന്റെ ചിത്രം വരച്ചു തുടങ്ങുന്ന ബാലന്‍ വളരെ വേഗത്തില്‍ ചിത്രം പൂര്‍ത്തീകരിക്കുന്നു ബാലന്‍ വരച്ച യേശു ചിത്രത്തിനു അലണ്ടയുടെ ചായ ഉണ്ടെന്നു മനസ്സിലാക്കിയ പുരോഹിതന്‍ കോപിഷ്ടനായി തോക്കെടുത്ത് വെടിയുതിര്‍ക്കുന്നു. ഭയാനകമായ ഈ രംഗത്തില്‍ അല്ഭുതകരമായാണ് ബാലന്‍ രക്ഷപ്പെടുന്നത്. കത്തോലിക്കാ പുരോഹിതരുടെ രാഷ്ട്രീയം മാത്രമല്ല ഒരു കലാകാരന്‍ എങ്ങനെ ജനിക്കുന്നുവെന്നും കലാകാരന്റെ നിലപാടുകള്‍ എങ്ങനെ രൂപപ്പെടുന്നുവെന്നും പെരില്മാന്‍ ഈ രംഗത്തിലൂടെ പ്രേക്ഷകരോട് പറയുന്നു.
അവിവാഹിതയായ സ്ത്രീക്കു ജനിക്കുന്ന ബാല്നെ ഒരു വലിയ പെട്ടിയില്‍ ഉറക്കി കിടത്തിയ ശേഷമാണ് അമ്മ കെമിസ്ടിന്റെ ലാബിലേക്ക് ജോലിക്ക് പോകുന്നത്.കൈക്കുഞ്ഞില്‍ നിന്നും കഥാനായകനിലെക്കുള്ള ബാലന്റെ വളര്ച്ച പ്രേക്ഷകനെ അത്ഭുത പരതന്ത്രനാക്കുന്ന കാഴ്ചാനുഭവങ്ങളിലൂടെയാണ് പെരില്മാന്‍ അവതരിപ്പിക്കുന്നത്.
മരപ്പെട്ടിയില്‍ കിടക്കുന്ന കുഞ്ഞിന്റെ കൈകള്‍ പതുക്കെ പെട്ടിക്കു മുകളിലേക്ക് ഉയര്‍ന്നു വരുന്നതും പെട്ടി മരിയുന്നതും കുഞ്ഞു പതുക്കെ പുറത്ത് ഇറങ്ങുന്നതും വാതില്‍ തുറന്നു പുറത്തേക്ക് നോക്കുമ്പോള്‍ പൂക്കളുടെ അതിമനോഹരമായ ദ്രിശ്യങ്ങള്‍ കാണുന്നതും പുറത്തിങ്ങി നടന്നു അമ്മ ജോലി ചെയ്യുന്ന ലാബില്‍ എത്തുന്നതും ഒക്കെ പെരില്മാന്‍ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഈ സിനിമ കണ്ട പ്രേക്ഷര്‍ക്കൊന്നും തന്നെ സിനിമയുടെ ഈ ഭാഗം ഇനി ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നാണ് തോന്നുന്നത്. അത്രമാനോഹരവും വ്യത്യസ്തവും സിനിമക്ക് മാത്രം സാധ്യമാകുന്നതുമായിരുന്നു ഈ സീനുകള്‍.

ലാബിലെത്തുന്ന ബാലനെ ചിത്രകാരന്‍ കൂടിയായ ലാബുടമ
സ്നേഹത്തോടെ സ്വീകരിക്കുകയും ചിത്രകലയുടെ ബാലപാടങ്ങള്‍ അഭ്യസിപ്പിക്കുകയും
ചെയ്യുന്നു. ഗുരുവിനെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ബാലന്‍ വളരെ
വേഗത്തില്‍ ചിത്രകലയിലുള്ള തന്റെ കഴിവ് തെളിയിക്കുന്നു. തന്റെ ലാബിന്റെ
ചുവരില്‍ തൂക്കിയിരിക്കുന്ന ആല്കെമിസ്ടിന്റെ ചിത്രം വളരെ വേഗത്തില്‍ ബാലന്‍
മനോഹരമായി പകര്‍ത്തി വരയ്ക്കുന്നത് ലാബുടമസ്ഥനെ അതിശയിപ്പിക്കുന്നു. താന്‍
വര്‍ഷങ്ങളെടുത്തു പകര്‍ത്തി വരച്ച ആല്കെമിസ്ടിന്റെ ചിത്രവും ബാലന്‍ വരച്ച
ചിത്രവും അയ്യാള്‍ താരതമ്യം ചെയ്യുന്നത് നര്‍മത്തില്‍ ചാലിച്ചാണ്
അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രകാരന്‍ എന്നനിലയില്‍ ബാലന് മഹത്തായ ഒരു ഭാവിയുണ്ടെന്നു മനസിലാക്കുന്ന ലാബുടമ ബാലനെയും കൂട്ടി സാന്തിയാഗോയിലെ മ്യുസിയം കാണാനെത്തുന്നു.ചിത്രകലയിലെയും ശില്പ കലയിലേയും മാസ്റ്റര്മാരെയും ബാലന് അവിടെ വച്ച് അയ്യാള്‍ പരിച്ചയപ്പെടുത്തിനല്കുന്നു. തുടര്‍ന്ന് മ്യുസിയം ക്യുരെട്ടരെയും പരിചയപ്പെടുത്തുന്നു.

ബാലന്റെ ചിത്രങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി
കൂടി വാങ്ങുന്ന അയ്യാള്‍ ബാലനുമായി ഗ്രാമത്തില്‍ മടങ്ങിയെത്തിയശേഷം
ചിത്രങ്ങളുമായി ബാലനെയും കൂട്ടി വീണ്ടും യാത്രക്കൊരുങ്ങുന്നു. ഗ്രാമത്തിലെ
റെയില്‍വെ സ്റ്റേഷനില്‍ ബാലന്റെ ആരാധകരായ നാട്ടുകാര്‍ മുഴുവന്‍ അവരെ
യാത്രയയക്കനെത്തുന്നു. അപ്പോള്‍ ഒരു തീവണ്ടി ചീറിപാഞ്ഞു സ്റ്റേഷനില്‍
നിര്‍ത്താതെ പോകുന്നു.നിര്‍ത്താതെ പോയ തീവണ്ടി വേഗത്തില്‍ സ്റ്റേഷനിലേക്ക്
തിരിച്ചെത്തുന്നു. അപ്പോഴാണ് അത് യാത്രാ തീവണ്ടിയല്ലെന്നും സൈനിക തീവണ്ടിയാണെന്നും നാട്ടുകാര്‍ തിരിച്ചരിയുന്നത്. തീവണ്ടിയില്‍ നിന്നും
പുറത്തിറങ്ങുന്ന പട്ടാളക്കാര്‍ നാട്ടുകാരെ ചോദ്യം ചെയ്തശേഷം തിരിച്ചു
പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു പട്ടാളക്കാരന്‍ ബാലന്‍ വരച്ച ചിത്രങ്ങള്‍
പരിശോധിക്കുന്നു.അതില്‍ ഫ്രഞ്ച് വിപ്ലവത്തെ കുറിച്ചു ബാലന്‍ വരച്ച
ചിത്രങ്ങള്‍ കണ്ടു ഇത് വരച്ചവന്‍ കമ്മ്യുനിസ്റ്റാണെന്നും പട്ടാളക്കാരന്‍
പ്രഖ്യാപിക്കുന്നു.അയ്യാളെ തന്റെ ക്യാപ്റ്റനെ വിളിച്ചു ചിത്രങ്ങള്‍
കാണിക്കുന്നു. അവര്‍ ബാലനെ മാത്രം തന്ത്ര പൂര്‍വ്വം തീവണ്ടിയില് കയറ്റി
വേഗത്തില്‍ ഓടിച്ചുപോകുന്നു.
കമ്മ്യുണിസ്റ്റ് വിപ്ലവകാരികള്‍ക്കും കലാകാരന്‍ മാര്‍ക്കും വിപ്ലവവിരുധ ശക്തികളില്‍ നിന്നും നേരിടേണ്ടിവന്ന അനുഭവങ്ങള്‍ ലോകത്തെമ്പാടും സമാനമാനെന്നാണ് ഈ ചിത്രം കാണിച്ചു തരുന്നത്. കമ്മ്യുണിസ്റ്റ് ആശയക്കാരെ മുളയിലെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസത്തിന്റെ ഭീ കരമായ മുഖം ഈ ചിത്രം നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു.